Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Keralam

മു​ഖ്യ​മ​ന്ത്രി നി​ർ​ണ​യ​ത്തി​ൽ സ​സ്പെ​ൻ​സ് നീ​ളു​ന്നു, നേ​താ​ക്ക​ളെ ഡ​ൽ​ഹി​ക്ക് വി​ളി​പ്പി​ച്ച് ഹൈ​ക്ക​മാ​ൻ​ഡ്

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യെ നി​ശ്ച​യി​ക്കു​ന്ന കാ​ര്യ​ത്തി​ൽ നി​ർ​ണാ​യ​ക നീ​ക്ക​ങ്ങ​ളു​മാ​യി കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ്. കെ.​സി. വേ​ണു​ഗോ​പാ​ലി​ന് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് മു​ൻ​തൂ​ക്കം ല​ഭി​ക്കു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ടെ, സ​മ​വാ​യ ച​ർ​ച്ച​ക​ൾ​ക്കാ​യി കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളെ ഹൈ​ക്ക​മാ​ൻ​ഡ് ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചു.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വി​ശാ​ല​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്ക് ശേ​ഷ​മാ​യി​രി​ക്കും അ​ന്തി​മ പ്ര​ഖ്യാ​പ​നം. കെ. ​സു​ധാ​ക​ര​ൻ, കെ. ​മു​ര​ളീ​ധ​ര​ൻ, എം.​എം. ഹ​സ്സ​ൻ, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ മു​ൻ പി​സി​സി അ​ധ്യ​ക്ഷ​ന്മാ​രോ​ടും മുതിർന്ന നേതാക്കളോടുമാണ് അ​ടി​യ​ന്ത​ര​മാ​യി ഡ​ൽ​ഹി​യി​ലെ​ത്താ​ൻ നി​ർ​ദേ​ശി​ച്ചത്. ഇ​വ​ർ ഇ​ന്ന് രാ​ത്രി ത​ന്നെ പു​റ​പ്പെ​ടും. 

എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രു​മാ​യി രാ​ഹു​ൽ ഗാ​ന്ധി പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യി അ​ദ്ദേ​ഹം വീ​ണ്ടും ഫോ​ണി​ൽ സം​സാ​രി​ച്ചേ​ക്കും. ഹൈ​ക്ക​മാ​ൻ​ഡ് ത​ല​പ്പ​ത്തു​ള്ള കെ.​സി. വേ​ണു​ഗോ​പാ​ൽ ത​ന്നെ കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​കാ​നാ​ണ് നി​ല​വി​ൽ കൂ​ടു​ത​ൽ സാ​ധ്യ​ത. അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​ൻ​പ് കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം കൂ​ടി മാ​നി​ക്കാ​നാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം. നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​ത്തെ മാ​നി​ച്ച് തീ​രു​മാ​നം മാ​റു​മോ​യെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​റി​യാം.

‌അ​നു​ന​യ നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ന​ൽ​കു​ന്ന​തി​നോ​ട് ഹൈ​ക്ക​മാ​ൻ​ഡി​ന് താ​ല്പ​ര്യ​മി​ല്ല. ഒ​രാ​ളെ മാ​ത്രം മു​ഖ്യ​മ​ന്ത്രി​യാ​യി നി​ശ്ച​യി​ച്ച് ഭ​ര​ണം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​ണ് ധാ​ര​ണ. മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം നാ​ളെ​യോ മ​റ്റ​ന്നാ​ളോ ഉ​ണ്ടാ​യേ​ക്കും. ‌തി​രു​വ​ന​ന്ത​പു​ര​ത്ത് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം വി​ളി​ച്ച് അ​വി​ടെ വെ​ച്ച് പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക​യോ ഖാ​ർ​ഗെ​യോ രാ​ഹു​ൽ ഗാ​ന്ധി​യോ എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് വെ​ച്ച് മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​ക​യോ ചെ​യ്യാ​നാ​ണ് സാ​ധ്യ​ത.

Kerala

ഒ​ബി​സി വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പി​ന് 130.78 കോ​ടി രൂ​പ, ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദേ​ശ പ​ഠ​ന സ്കോ​ള​ര്‍​ഷി​പ്പി​ന് നാ​ല് കോ​ടി

തി​രു​വ​ന​ന്ത​പു​രം: ഒ​ബി​സി വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പി​ന് 130.78 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദേ​ശ പ​ഠ​ന സ്കോ​ള​ര്‍​ഷി​പ്പി​ന് നാ​ല് കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി.

ഗ​വേ​ഷ​ണ​ത്തി​ന് ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് സ്കോ​ള​ർ​ഷി​പ്പി​ന് 11 കോ​ടി അ​നു​വ​ദി​ച്ചു. പ​രി​വ​ർ​ത്തി​ത ക്രൈ​സ്ത​വ​രു​ടെ സു​സ്ഥി​ര വി​ക​സ​ന​ത്തി​ന് പു​തി​യ പ​ദ്ധ​തി ന​ട​പ്പാ​ക്കും. ഇ​തി​നാ​യി 10 കോ​ടി രൂ​പ വ​ക​യി​രു​ത്തി.

Kerala

തൊ​ഴി​ലാ​ളി ക്ഷേ​മ പ​ദ്ധ​തി​ക​ള്‍​ക്ക് 950.89 കോ​ടി, വി​ദ്യാ​വാ​ഹി​നി പ​ദ്ധ​തി​ക്ക് 30 കോ​ടി

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ച് മു​ത​ൽ 15 കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന ന​ഗ​റു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി. ഇ​തി​നാ​യി 20 കോ​ടി അ​നു​വ​ദി​ച്ചു.

വി​ദ്യാ​വാ​ഹി​നി പ​ദ്ധ​തി​ക്ക് 30 കോ​ടി, തൊ​ഴി​ലാ​ളി ക്ഷേ​മ പ​ദ്ധ​തി​ക​ള്‍​ക്ക് 950.89 കോ​ടി, എം​എ​ൻ ല​ക്ഷം വീ​ട് പ​ദ്ധ​തി​ക്ക് 10 കോ​ടി, എ​സ്‍​സി​എ​സ്‍​ടി വി​ക​സ​നം, ആ​രോ​ഗ്യ​മേ​ഖ​ല എ​ന്നി​വ​ക്കു​ള്ള വി​ഹി​തം 15 ശ​ത​മാ​ന​ത്തി​ല​ധി​കം വ​ര്‍​ധി​പ്പി​ച്ചു. പി​ന്നാ​ക്ക ക്ഷേ​മ​ത്തി​ന് 200.94 കോ​ടി വ​ക​യി​രു​ത്തി.

Kerala

വ​യ​നാ​ട് ദു​ര​ന്തം; ഫെ​ബ്രു​വ​രി മൂ​ന്നാം വാ​ര​ത്തോ​ടെ ആ​ദ്യ​ബാ​ച്ച് വീ​ട് കൈ​മാ​റും

തി​രു​വ​ന​ന്ത​പു​രം: മു​ണ്ട​ക്കൈ-​ചൂ​ര​ൽ മ​ല ദു​ര​ന്ത​ത്തി​ൽ ഇ​ര​യാ​യ​വ​ർ​ക്ക് ഫെ​ബ്രു​വ​രി മൂ​ന്നാം വാ​ര​ത്തോ​ടെ ആ​ദ്യ​ബാ​ച്ച് വീ​ട് കൈ​മാ​റു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.

റി​ട്ട​യ​ർ​മെ​ന്‍റ് ഹോ​മു​ക​ൾ​ക്കാ​യി 30 കോ​ടി രൂ​പ, വ​യോ​ജ​ന​ങ്ങ​ളു​ടെ റി​ട്ട​യ​ര്‍​മെ​ന്‍റ് ഹോ​മു​ക​ള്‍​ക്ക് സ​ബ്‌​സി​ഡി​യാ​യി 30 കോ​ടി​യും വ​ക​യി​രു​ത്തി.

8573.52 ഏ​ക്ക​ർ ഭൂ​മി ഭൂ​ര​ഹി​ത​രാ​യ പ​ട്ടി​വ​ർ​ഗ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു​വെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യു​ള്ള പു​ന​ർ​ഗേ​ഹം പ​ദ്ധ​തി​യി​ൽ 3408 വീ​ടു​ക​ൾ സ​ർ​ക്കാ​ർ വ​ച്ചു ന​ൽ​കി​യെ​ന്നും ലൈ​ഫ് പ​ദ്ധ​തി​യി​ലൂ​ടെ 4,81,935 കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ വീ​ട് ന​ൽ​കി​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Kerala

ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​ക്ക് 1497.27 കോ​ടി, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മ​ത്തി​ന് 484.87 കോ​ടി

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​ക്ക് 1497.27 കോ​ടി രൂ​പ വ​ക​യി​രു​ത്തി. കി​ട​പ്പു രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​വ​രു​ടെ പ്ര​തി​മാ​സ സ​ഹാ​യം 600ൽ ​നി​ന്നും 1000 രൂ​പ​യാ​ക്കി വ​ര്‍​ധി​പ്പി​ച്ചു.

സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മ​ത്തി​ന് 484.87 കോ​ടി, അ​ങ്ക​ണ​വാ​ടി​ക​ളി​ൽ എ​ല്ലാ പ്ര​വ​ര്‍​ത്തി ദി​വ​സ​വും പാ​ലും മു​ട്ട​യും ന​ൽ​കു​ന്ന​തി​നാ​യി 80.90 കോ​ടി, വ​യോ​മി​ത്രം വാ​തി​ൽ​പ്പ​ടി സേ​വ​ന​ത്തി​ന് 27.5 കോ​ടി, വ​യോ​ജ​ന ക​മ്മീ​ഷ​ൻ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് 50 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി.

Kerala

ത​ളി​പ്പറ​മ്പി​ൽ മൃ​ഗ​ശാ​ല, പെ​ർ​ള​ശേ​രി​യി​ൽ സാം​സ്കാ​രിക ഇ​ട​നാ​ഴി

തി​രു​വ​ന​ന്ത​പു​രം: ത​ളി​പ്പ​റ​മ്പി​ലെ മൃ​ഗ​ശാ​ല​യ്ക്ക് നാ​ലു കോ​ടി രൂ​പ വ​ക​യി​രു​ത്തി. ക​ണ്ണൂ​ര്‍ പെ​ര്‍​ള​ശേ​രി​യി​ൽ മാ​ന​വീ​യം മോ​ഡ​ൽ സാം​സ്കാ​രി​ക ഇ​ട​നാ​ഴി.

പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ന് 1,128 കോ​ടി രൂ​പ നീ​ക്കി​വ​ച്ച​താ​യി ധ​ന​മ​ന്ത്രി അ​റി​യി​ച്ചു. കൊ​ച്ചി മെ​ട്രോ ര​ണ്ടാം ഘ​ട്ട​ത്തി​ന് 79.03 കോ​ടി രൂ​പ നീ​ക്കി​വ​ച്ചു.

ശ​ബ​രി​മ​ല മാ​സ്റ്റ​ര്‍ പ്ലാ​നി​ന് 30 കോ​ടി രൂ​പ വ​ക​യി​രു​ത്തി. ക്ലീ​ന്‍ പ​മ്പ​യ്ക്ക് 30 കോ​ടി രൂ​പ ബ​ജ​റ്റി​ല്‍ നീ​ക്കി​വ​ച്ച​താ​യും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up